NEWS UPDATE

6/recent/ticker-posts

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി

മംഗളൂരു: കുന്ദാപുര കൊടേരി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ആറുപേരെ രക്ഷപ്പെടുത്തി.[www.malabarflash.com]

കിരിമഞ്ചേശ്വര സ്വദേശികളായ മഞ്ജുനാഥ് ഖാര്‍വി (38), ലക്ഷ്മണ്‍ ഖാര്‍വി (34), ശേഖര്‍ ഖാര്‍വി (35), നാഗരാജ് ഖാര്‍വി (46) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. 'സാഗരശ്രീ' എന്ന ബോട്ടിലുള്ളവരാണ് അപകടത്തില്‍പെട്ടത്. രാവിലെ പത്തരയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് പാറയില്‍ തട്ടി മറിയുകയായിരുന്നു. 

11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട മറ്റു ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രയിലെത്തിച്ചു.

Post a Comment

0 Comments