NEWS UPDATE

6/recent/ticker-posts

ഉദുമയിലെ യുവാവിനെ കുത്തി കൊലപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി ഏറണാകുളത്ത് പിടിയില്‍

കാഞ്ഞങ്ങാട്: സുഹൃത്തിനെ കാണാൻ ബൈക്കിലെത്തിയ യുവാവിനെ നാലംഗസംഘം കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയെ  ഏറണാകുളത്ത് വെച്ച് പിടികൂടി. പൂച്ചക്കാട്ടെ അഹമ്മദിന്റെ മകൻ താജുദ്ദീൻ (35)നെ കൊച്ചി മറൈൻ ഡ്രൈവിലെ ലോഡ്ജിൽ വെച്ച് സി ഐ പി ഷൈൻ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ജൂൺ 26 രാത്രി 11 മണിയോടെ അജാനൂർ ഇക്ബാൽ ഗേറ്റിന് സമീപത്ത് വെച്ച് ഉദുമപടിഞ്ഞാറിലെ മൊയ്തീൻ മകൻ എം ബദറൂൽ മുനീറി (21)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്.

ബദറുൽ മുനീർ അജാനൂർ കടപ്പുറത്തെ മറ്റൊരു സുഹൃത്തിനെ കണ്ട് തിരിച്ച് വരുന്ന വഴിയിൽ ഇക്ബാൽ ഗേറ്റിന് സമീപം എത്തിയപ്പോൾ മഴ വരുകയും ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത് കടവരാന്തയിൽ നിൽക്കുകയായിരുന സമയത്താണ് ടെമ്പോ വാനിലും ബൈക്കിലും എത്തിയ നാലംഗ സംഘം മുനിറിനെ കുത്തി വീഴ്ത്തിയത്. കുത്തിശേഷം സംഘം മുനീറിന്റെ ബൈക്കുമായി കടന്ന് കളഞ്ഞു. 

കുത്തു കൊണ്ട് നിലവിളിച്ചോടിയ യുവാവ് തൊട്ടടുത്ത വയലിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അതു വഴി വന്ന യാത്രക്കാരാണ് മുനീറിനെ ആശുപത്രിയിൽ എത്തിച്ചത്.നില ഗുരുതരമായതിനാൽ മംഗലാപുരം സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായി പറയപ്പെടുന്നു.

ഹോസ്ദുർഗ് പോലിസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി കൊച്ചി മറൈൻഡ്രൈവിലെ സ്വകാര്യ ലോഡ്ജിൽ ഒളിച്ചു താമസിക്കുന്ന വിവരം ലഭിച്ചത്. ഡിവൈഎസ്പി എംപി പി വിനോദ് കുമാറിനെ നേതൃത്വത്തിൽ എസ് ഐ കെ.രാജീവൻ , സ്കോഡ ങ്ങളായ കെ. പ്രഭോഷ്കുമാർ, കമ്മൽ ,ഗിരിഷ് കുമാർ, ഷറോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. 

ഇയാൾക്കെതിരെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തോക്കുകൊണ്ട് ആകാശത്തേക്ക് വെടിവെച്ചു ഭീകര അന്തരീക്ഷം സൃഷ്ടിച്ചു കേസ് നിലവിലുണ്ട് മറ്റു പ്രതികൾ ഒളിവിലാണ്.

Post a Comment

0 Comments