2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2019 നവംബറില്പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സമയത്ത് പ്രതി വിദേശത്തായിരുന്നു.
ലോക്ക് ഡൗണിനുശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞു. ഇതിനിടെ ക്വാറന്റൈല്‍ കാലയളവില്‍ ഇയാളുടെ വീട്ടില്‍ പുറത്തുനിന്നുള്ളവര്‍ വരുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നു ക്വാറന്റൈന് ലംഘനത്തിനു പോലിസ് കേസെടുത്ത് സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റി.
അതിന് ശേഷം ഈ കേസില്‍ ജാമ്യാപേക്ഷ നല്കി മറ്റൊരു യുവതിയുടെ അയനിക്കാടുള്ള വീട്ടില്‍ ഒളിവില്‍ കഴിയവെ ചൊവ്വാഴ്ച രാവിലെ പോലിസ് പിടിയിലാവുകയായിരുന്നു.
പ്രതിയെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ എം പി ആസാദ് അറിയിച്ചു. എസ്ഐ പി പി അനില്‍, സിപിഒമാരായ വി സി ബിനീഷ്, എം കെ ഷിജു, ജിജോ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
0 Comments