Top News

അമേരിക്കയിൽ മലയാളിയെ വെടിവച്ചുകൊന്ന 15 വയസ്സുകാരൻ പിടിയിൽ

മസ്കിറ്റ് (ഡാലസ്): അമേരിക്കയിൽ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു (56) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം.[www.malabarflash.com]


ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലെ സ്റ്റോർ നടത്തിവരികയായിരുന്നു സാജൻ മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെറുകോൽ ചരുവേൽ കുടുംബാംഗമായ സാജൻ കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രിസ്ബിറ്റീരിയൻ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

മസ്കിറ്റിൽ അടുത്തിടെയാണ് സാജൻ സുഹൃത്തുക്കളുമായി ചേർന്ന് ബ്യൂട്ടി സപ്ലെ സ്റ്റോർ ആരംഭിച്ചത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു.

Post a Comment

Previous Post Next Post