NEWS UPDATE

6/recent/ticker-posts

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: തിരുനവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.[www.malabarflash.com]

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ ആരാണ്, സ്വര്‍ണം എവിടെനിന്ന് വന്നു, ആര്‍ക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടും.

സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.

Content Highlights: NIA permitted to probe thiruvananthapuram gold smuggling case

Post a Comment

0 Comments