Top News

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നുദിവസത്തെ ദുഃഖാചരണം

ഷാര്‍ജ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം.[www.malabarflash.com]

ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. 

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാര്‍ജ മീഡിയാ ഓഫീസ് അറിയിച്ചു. പ്രത്യേക ഫോണ്‍നമ്പറുകള്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post