Top News

വിധിയോട് പൊരുതി എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹദിനെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് അനുമോദിച്ചു

കാഞ്ഞങ്ങാട്: ജന്മനാ സംസാര ശേഷിയും കേൾവിശേഷിയും ഇല്ലാതെ വിധിയോട് പൊരുതി എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതിഞ്ഞാലിലെ മുഹമ്മദ് സഹദിനെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് അനുമോദിച്ചു.[www.malabarflash.com]

ഭിന്നശേഷിക്കാർക്കുള്ള നിലേശ്വരം ചായോത്തെ ജ്യോതിഭവൻ സ്ക്കൂളിൽ നിന്നും ഇപ്രാവശ്യത്തെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ പ്രതികൂല സാഹചര്യത്തിലും ഉന്നത വിജയം നേടി സ്ക്കൂളിനും കുടുംബത്തിനും നാടിനും അഭിമാനമായിരിക്കയാണ് ഈ മിടുക്കൻ. അതിഞ്ഞാലിലെ സുബൈറിന്റെയും ആമിനയുടെയും മകനാണ് സഹദ്. 

പഠനത്തോടൊപ്പം ചിത്രരചനയിലും ഫോട്ടോഗ്രാഫി രംഗത്തും സംസ്ഥാന തലത്തിൽ തന്നെ നിരവധി സമ്മാനങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. ബേക്കൽ ഫോർട്ട് ക്ലബ്ബ് ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ സ്ഥാപക പ്രസിഡന്റ് ഖാലിദ് സി പാലക്കി സഹദിന് ഉപഹാരം നൽകി. 

ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, ഷൗക്കത്ത് അലി, നൗഷാദ് സി എം, അഷ്റഫ് കൊളവയൽ, ബക്കർ ഖാജാ, ഷറഫുദ്ദീൻ സി എച്ച്, സുരേഷ് റോയൽ, ത്വയ്യിബ് മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post