Top News

ഇരുപത് ലക്ഷം രൂപയുടെ പെരുന്നാള്‍ കൈ നീട്ടവുമായി കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ല

കാസര്‍കോട്: കോവിഡ് കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുപത് ലക്ഷം രൂപയുടെ പെരുന്നാള്‍ കൈ നീട്ടവുമായി കേരള മുസ്ലിം ജമാഅത്തും സഹോദര സംഘടനകളും. ജില്ലയിലെ ഒമ്പത് സോണുകളുടെ നേതൃത്വത്തില്‍ നിരവധി സുമനസുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.[www.malabarflash.com]

സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് ആയിരത്തി ഒരു നൂറ് കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റും സമാശ്വാസ ഫണ്ടും വിതരണം ചെയ്തു. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട ഉസ്താദുമാരെ പദ്ധതിയില്‍ പ്രത്യേകം പരിഗണന നല്‍കിയിരുന്നു. മുസ്‌ലിം ജമാഅത്ത് സംസ്ഥാനമൊട്ടുക്കും നടപ്പിലാക്കുന്ന സാന്ത്വന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. 

കോവിഡ് മഹാമാരിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാനും ജില്ലയിലെ സുന്നീ സ്ഥാപനങ്ങളുടെ കീഴിലുള്ള കോറന്റൈന്‍ കേന്ദ്രങ്ങളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും വിപുലപ്പെടുത്താന്‍ പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. 

കോവിഡ് സെന്ററുകളില്‍ കീഴ്ഘടകങ്ങളും സഹോദര സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ചര്‍ച്ച അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ ഭാരവാഹികളായ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹകീം ഹാജി കളനാട്, മുക്രി ഇബ്‌റാഹീം ഹാജി, സി എല്‍ ഹമീദ് ചെമ്മനാട്, കന്തല്‍ സൂപ്പി മദനി, ഇബ്‌റാഹീം ഹാജി ഉപ്പള, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post