കാസര്‍കോട്: നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി മരണപ്പെട്ട 55 കാരിയുടെ ആൻ്റിജൻ പരിശോധനാ ഫലം പോസിറ്റീവ്. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഖദീജ ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.[www.malabarflash.com]
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇവരെ നെഞ്ചുവേദന തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ ഇവര്‍ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ ആൻ്റിജന്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഇവര്‍ക്ക് എങ്ങനെയാണ് കോവിഡ് പിടിപെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊസോട്ട് ജുമാ മസജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പരേതനായ മുഹമ്മദ് ആസ്യൂമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ആമിന, മുഹമ്മദ് ഹനീഫ്. മരുമക്കള്‍: അഷറഫ്, നൗഷീന. സഹോദരങ്ങള്‍: സലീം, ഗഫൂര്‍, റഹീം.
0 Comments