Top News

ഉദുമയിലെ ഓട്ടോറിക്ഷകളില്‍ ഇനി സാമുഹ്യ അകലം പാലിച്ച് യാത്ര ചെയ്യാം; തൊഴിലാളികള്‍ക്ക് സുരക്ഷാ കവചം വിതണം ചെയ്തു

ഉദുമ: കോവിഡ് പ്രതിരോധത്തിനായി സാമുഹ്യ അകലം പാലിക്കുന്നതിനായി ഓട്ടോറിക്ഷകളില്‍ സുരക്ഷാ കവചം വേണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശത്തെ നിറഞ്ഞ മനസോടെയാണ് തൊഴിലാളികള്‍ സ്വീകരിക്കുന്നത്.[www.malabarflash.com]

ഡ്രൈവര്‍മാരുടെ ക്യാബിനും യാത്രക്കാരുടെ സീറ്റിനും ഇടയിലായി കാഴ്ച മറയ്ക്കാത്ത പ്ലാസ്റ്റിക്ക് കര്‍ട്ടണ്‍ സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്. തുടക്കത്തില്‍ അധികാരികള്‍ സ്വന്തം നിലയിലായിരുന്നു കര്‍ട്ടണ്‍ നല്‍കിയതെങ്കില്‍ തുടര്‍ന്ന് ഇങ്ങോട്ട് കൃത്യമായ ബോധവല്‍ക്കരണത്തിലൂടെ അത് ഓരോരുത്തരുടെയും കടമയാണെന്ന് ബോധ്യപെടുത്താനും ഉദ്യോഗസ്ഥര്‍ക്കായി. 

ഇപ്പോള്‍ സ്വന്തം നിലയിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയുമെല്ലാ ഓരോ ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികള്‍ മോട്ടോര്‍ വാഹന വകുപ്പിനൊപ്പം നില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി ഉദുമയില്‍ നടപ്പാക്കുന്ന സുരക്ഷ സംവിധാനം മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വൈകുണ്ഠന്‍ ഉദ്ഘാടനം ചെയ്തു. 

തമ്പാന്‍ അച്ചേരി അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി രതീഷ്, ഗോപി മാതൃക, സുധീഷ് ആരതി എന്നിവര്‍ സംസാരിച്ചു. വിശ്വനാഥന്‍ കെക്കാല്‍ സ്വാഗതവും നാരായണന്‍ ഉദയമംഗലം നന്ദിയും പറഞ്ഞു. 

ഉദുമയിലെ ആരതി ജ്വല്ലറി, മാതൃക വസ്ത്രാലയം എന്നിവരാണ് ഓട്ടോ റിക്ഷകള്‍ക്കാവശ്യമായ കര്‍ട്ടണുകള്‍ സൗജന്യമായി നല്‍കിയത്.

Post a Comment

Previous Post Next Post