Top News

തൃക്കണ്ണാട് ക്ഷേത്രത്തിൽ ദിവസം 20 പേർക്ക് വീതം ബലികർമ്മങ്ങൾ നടത്താമെന്ന് തീരുമാനം, കറുത്ത വാവ് നാളുകളിൽ ബലിതർപ്പണം ഉണ്ടാവില്ല

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിലവിലെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ദിവസം 20 പേർക്ക് വീതം ബലികർമ്മങ്ങൾ നടത്താമെന്ന് തീരുമാനം.[www.malabarflash.com]

ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസം ബലിതർപ്പണ ചടങ്ങുകൾ പുനരാരംഭിച്ചതിൽ പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ ഞായറാഴ്ച്ച വിളിച്ചു ചേർത്ത യോഗത്തിന്റേതാണ് തീരുമാനം. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പ്രദേശവാസികളും ദേവസ്വം അധികൃതരും ചർച്ചയിൽ സംബന്ധിച്ചു.
ബലിതർപ്പണ ചടങ്ങിൽ അധികമായി ഒരാൾക്ക് കൂടി മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. മുൻകൂട്ടി ബുക്ക് ചെയ്ത് തീയതി വാങ്ങണം. രാവിലെ 7മുതൽ 11 മണിവരെ 0467 2237511എന്ന നമ്പറിൽ വിളിക്കാം. 

ഇനിയൊരറിയിപ്പുണ്ടാകും വരെ ക്ഷേത്രത്തിൽ കറുത്ത വാവ് നാളുകളിൽ ബലിതർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്നും എക്സിക്യൂട്ടീവ് ഓഫീസർ പി.വി.ഗിരീഷ് കുമാർ അറിയിച്ചു.

Post a Comment

Previous Post Next Post