Top News

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണില്ല; പഞ്ചാബില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

അമൃത്സര്‍: ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട്‌ഫോണില്ലെന്ന മനോവിഷമത്തില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ ക്ലാസ്ആരംഭിച്ചിരുന്നുവെങ്കിലും കുട്ടിക്ക് പങ്കെടുക്കാനായിരുന്നില്ല.[www.malabarflash.com]

തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് വിദ്യാര്‍ഥിനി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ഷകരായ മാതാപിതാക്കള്‍ക്ക് മകളുടെ ആവശ്യം നിറവേറ്റാന്‍ സാധിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സംഭവം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഠനത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ വേണണെന്ന് മകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ സാധിച്ചില്ലെന്ന്പിതാവ് ജഗ്‌സീര്‍ സിങ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Post a Comment

Previous Post Next Post