Top News

ചക്ക ദേഹത്ത് വീണ് ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: ദേഹത്ത് ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ഏഴാംമൈല്‍ അയ്യങ്കാവ് കരിയത്ത് കോട്ടൂര്‍ റോബിന്‍ തോമസ് ( 44) മരണപ്പെട്ടത്.[www.malabarflash.com]

ഇക്കഴിഞ്ഞ മെയ് 19ന് രാവിലെ വീട്ടു പറമ്പില്‍ നിന്നും പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയില്‍ ചക്ക ദേഹത്ത് പതിച്ചാണ് റോബി താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ റോബിയെ പെരിയാരം മെഡിക്കല്‍ കോളേജ് കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കിടയില്‍ റോബിക്ക് കോവീഡ് ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. 

ഇതോടെ ശസ്ത്രക്രിയ നടന്നില്ല . കോവിസ് മുക്തനായി എങ്കിലും ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. 

പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ് . അടുക്കളകണ്ടത്തെ ബിന്ദുവാണ് ഭാര്യ. മക്കള്‍: റിയ ,റോണ്‍ ( ഇരുവരും ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ) സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.

Post a Comment

Previous Post Next Post