Top News

ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്.[www.malabarflash.com] 

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പോലിസ് പറയുന്നത്. 

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post