Top News

ചാര്‍ട്ടേഡ്​ വിമാനത്തിലെത്തിയ നാലുപേരിൽനിന്ന്​ സ്വർണം പിടിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.[www.malabarflash.com] 

പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ മിശ്രിതരൂപത്തിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ദുബായില്‍നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തില്‍ എത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണവും പിടികൂടി.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇപ്പോള്‍ സ്വര്‍ണടക്കടത്ത് നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിലവില്‍ ദേഹപരിശോധകള്‍ കുറവാണ്. ഇത് മുതലെടുത്താണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോലും സ്വര്‍ണക്കടത്തുകാര്‍ കടന്നുകൂടുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 432 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post