NEWS UPDATE

6/recent/ticker-posts

സൂര്യാസ്തമയ കാഴ്ചകൾക്കായി ദുബൈയിൽ പുതിയ ടൂറിസ്​റ്റ്​ ബീച്ച് നിർമിക്കുന്നു

ദു​ബൈ: സു​ന്ദ​ര​മാ​യ സൂ​ര്യാ​സ്ത​മ​യ കാ​ഴ്ച​ക​ൾ ക​ൺ​കു​ളി​ർ​ക്കെ കാ​ണു​ന്ന​തി​നും കു​ടും​ബ​സ​മേ​തം സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വി​ടു​ന്ന​തി​നു​മാ​യി ദു​ബൈ​യി​ൽ പു​തി​യ ടൂ​റി​സ്​​റ്റ്​ ബീ​ച്ചൊ​രു​ങ്ങു​ന്നു. റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച ഈ ​മെ​ഗാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ലോ​ട്ടി​ങ്​ ദ്വീ​പു​ക​ളു​ടെ പു​തി​യ ക്ല​സ്​​റ്റ​ർ ദു​ബൈ​യി​ൽ നി​ർ​മി​ക്കും.[www.malabarflash.com]

സ​ൺ​സെ​റ്റ് പ്രൊ​മെ​നേ​ഡ് എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത ഈ ​പ​ദ്ധ​തി ദു​ബൈ​യി​ൽ പു​തി​യ ബീ​ച്ച് ഡെ​സ്​​റ്റി​നേ​ഷ​ന് വ​ഴി​യൊ​രു​ക്കും. മൊ​ത്തം 1,90,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ബീ​ച്ചി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ന​ട​ക്കാ​നു​ള്ള സ്ഥ​ല​വു​മു​ണ്ട്. ദു​ബൈ വാ​ട്ട​ർ ക​നാ​ലി​ന​ടു​ത്തു​ള്ള ജു​മൈ​റ ബീ​ച്ചു​മാ​യി ഇ​തു ബ​ന്ധി​പ്പി​ക്കും. 

ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പ്രൊ​മെ​നേ​ഡി​ൽ പ​ച്ച​പ്പും, മ​ണ​ൽ നി​റ​ഞ്ഞ കു​ന്നു​ക​ളും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും പൊ​തു സൗ​ക​ര്യ​ങ്ങ​ളും ചി​ല്ല​റ വി​ൽ​പ​ന ഇ​ട​ങ്ങ​ളും തു​ട​ങ്ങി ആ​ധു​നി​ക ഡി​സൈ​നു​ക​ൾ ഉ​ൾ​പ്പെ​ടും. 1,410 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഷോ​പ് സെന്ററും സ്വ​കാ​ര്യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും ഇ​വ​യോ​ടൊ​പ്പ​മു​ണ്ട്. മ​നോ​ഹ​ര​മാ​യ പാ​ർ​ക്കിന്റെ രൂ​പ​ക​ൽ​പ​ന സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ആ​ർ.​ടി.​എ ട്വീ​റ്റ് ചെ​യ്ത വി​ഡി​യോ​യി​ൽ പ​ങ്കു​വെ​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 30 നാ​ണ് ആ​ർ‌.​ടി‌.​എ ആ​ദ്യ​മാ​യി സ​ൺ​സെ​റ്റ് പ്രൊ​മെ​നേ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം അം​ഗീ​ക​രി​ച്ച സ​ന്തോ​ഷ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. 

സ്കൈ ​ഗാ​ർ​ഡ​ൻ, ദു​ബൈ ക്രീ​ക്കിന്റെ തീ​ര​ത്തു​ള്ള നി​ര​വ​ധി ലാ​ൻ‌​ഡ്‌​മാ​ർ​ക്കു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഫൂ​ട്ബ്രി​ഡ്ജ്, ര​ണ്ടു മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള വ​ലി​യ പാ​ലം, സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഹ​രി​താ​ഭ​വും ആ​ധു​നി​ക​വു​മാ​യ ശൈ​ഖ് സാ​യി​ദ് റോ​ഡ് പ്രൊ​മ​നേ​ഡ് എ​ന്നി​വ​യാ​യി​രു​ന്നു ആ​ർ.​ടി.​എ അ​ന്ന് മ​റ്റു ഭാ​വി പ​ദ്ധ​തി​ക​ളാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

Post a Comment

0 Comments