NEWS UPDATE

6/recent/ticker-posts

കണക്കുകൾ ഉയരുന്നു; കേരളത്തിൽ 94 പേർക്ക്കൂടി കോവിഡ്, 3 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 94 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായും രോഗം ബാധിച്ച് മൂന്നു പേർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 14 ആയി.[www.malabarflash.com]

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലമാണ് ഏഴു പേർക്ക് രോഗം പകർന്നത്. മഹാരാഷ്ട്രയിൽ നിന്നു വന്ന 23 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. തമിഴ്നാട് 8, ഡൽഹി 3, ഗുജറാത്ത് 2, രാജസ്ഥാൻ 1. എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിവരങ്ങൾ

കോവിഡ് രോഗമുക്തർ
39 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്. പാലക്കാട് 13, മലപ്പുറം 8, കണ്ണൂർ 7, കോഴിക്കോട് 5, തൃശൂർ, വയനാട് 2 വീതം. തിരുവനന്തപുരം, പത്തനംതിട്ട 1 വീതം.

കോവിഡ് പോസ്റ്റീവ് ആയവർ
പോസിറ്റീവ് ആയതിൽ പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂർ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂർ 4, എറണാകുളം 2, വയനാട് രണ്ട്.

മൂന്നു കോവിഡ് മരണങ്ങൾ
ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മ, അബുദാബിയിൽനിന്ന് എത്തിയ എടപ്പാൾ ലസ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷബ്നാസ് രക്താർബുദ ചികിൽസയിൽ ആയിരുന്നു. സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

രണ്ട് തവണ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടെ സംസ്ഥാനത്തെ മരണങ്ങളുടെ എണ്ണം 14 ആയി.

വ്യാഴാഴ്ച 3787 സാംപിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 884 പേർ ഇപ്പോൾ ചികില്‍സയിലാണ്. 170065 പേരാണ് നിരീക്ഷണത്തിലുള്ളത്. 168578 പേർ വീടുകളിലും 1487 പേർ ആശുപത്രികളിലുമാണ്. ഇന്ന് 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 76383 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 72139 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവയലൻസിൽ 18146 സാംപിളുകൾ ശേഖരിച്ചു. 15264 നെഗറ്റീവായി.ആകെ സംസ്ഥാനത്ത് 99,962 സാംപിളുകളാണ് പരിശോധിച്ചത്.

Post a Comment

0 Comments