Top News

നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

നീലേശ്വരം: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നീലേശ്വരം ഓർച്ചയിലെ യൂസഫ് പാലായിയുടെയും ബീഫാത്തിമ്മയുടെയും മകൻ മുഹമ്മദ് ഷെറൂബ്(22) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും നീലേശ്വരം ടൗൺ ഭാഗത്തേക്ക് പോകവെ നിയന്ത്രണം വിട്ട് കാർ ഓർച്ച പുഴയിലേക്ക് മറിയുകയായിരുന്നു. അര മണിക്കൂറോളം കാർ പുഴയിൽ തന്നെ മുങ്ങി നിന്നു. നീലേശ്വരം പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ കരക്കെത്തിച്ച് നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കെ എൽ 60 ആർ 2401 നമ്പർ ആട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. സഹോദരങ്ങൾ :സഫീന ,റജിന, മുഹമ്മദ് ബാസിത്ത്.

Post a Comment

Previous Post Next Post