Top News

രണ്ടാം വിമാനവും എത്തി; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് 182 യാത്രക്കാർ

മലപ്പുറം: കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബൈയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തി. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്.[www.malabarflash.com]

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ്-344 വിമാനം രാത്രി 10.32ന് കരിപ്പൂരിലെത്തി. 177 മുതിര്‍ന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ദുബൈയില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡിഐജി. എസ്.സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽകരീം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി.ജി.ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിങ്ങാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുള്ള ഗ്രൂപ്പുകളും പുറത്തിറങ്ങി.

Post a Comment

Previous Post Next Post