Top News

പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം അരയിപുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്‍ - ബിന്ദു ദമ്പതികളുടെ മകന്‍ ഋതിന്‍ രാജ് എന്ന ലാലു (17) മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അരയി പാലത്തിന് സമീപമാണ് സംഭവം. കൂട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചലിൽ നാലാൾ താഴ്ചയുള്ള വെള്ളത്തിൽ നിന്ന് അരയിയിലെ പി പി രാജീവനാണ് കുട്ടിയെ പുറത്തെടുത്ത്.ആശുപത്രിയിലെത്തിച്ചയെങ്കിലും മരണപ്പെട്ടിരുന്നു.

മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ലാലു മുങ്ങി താഴുകയായിരുന്നു. ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് .അച്ഛൻ രാജൻ ഗൾഫിലാണ് .ഏക സഹോദരി റിയ രാജ്.

Post a Comment

Previous Post Next Post