Top News

അതിഥിത്തൊഴിലാളികളുമായി 3 ട്രെയിനുകൾ യാത്രയായി

കൊച്ചി: അതിഥിത്തൊഴിലാളികളുമായി മൂന്ന്‌ പ്രത്യേക ട്രെയിനുകൾ യാത്രയായി. ആലുവയിൽനിന്ന്‌ വെള്ളിയാഴ്‌ച രാത്രി ഒമ്പതിന്‌ ആദ്യ ട്രെയിൻ ഒഡിഷയിലെ ഭുവനേശ്വറിലേക്ക്‌ പുറപ്പെട്ടിരുന്നു.[www.malabarflash.com]

ശനിയാഴ്‌ച വൈകിട്ട്‌ 6.30ന്‌ ആലുവയിൽനിന്ന് ഭുവനേശ്വറിലേക്ക്‌ രണ്ടാമത്തെ ട്രെയിനും രാത്രി ഒമ്പതിന്‌ എറണാകുളം ടൗൺ (നോർത്ത്) സ്‌റ്റേഷനിൽനിന്ന്‌ ബിഹാറിലെ പട്‌നയിലേക്ക്‌‌ മൂന്നാമത്തെ ട്രെയിനും പുറപ്പെട്ടു‌. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 1140 പേർ ആദ്യ വണ്ടിയിലും 1150 പേർവീതം അടുത്ത വണ്ടികളിലും നാട്ടിലേക്ക്‌ മടങ്ങി.

തൊഴിലാളികളെ സ്‌റ്റേഷനുകളിൽ‌ എത്തിക്കാൻ ജില്ലാ ഭരണനേതൃത്വം കെഎസ്‌ആർടിസി ബസുകൾ‌ ഏർപ്പാടാക്കി‌യിരുന്നു. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും നൽകി. ഐആർസിടിസി സഹായത്തോടെ ട്രെയിനിൽ സൗജന്യമായി ഭക്ഷണം നൽകും.

പൂർണമായും ശാരീരിക അകലംപാലിച്ച്‌ കർശന സുരക്ഷയോടെയാണ്‌ യാത്ര. ഒരു ബർത്തിൽ രണ്ടുപേർക്കാണ്‌ ഇരിക്കാൻ അനുവാദമുള്ളത്‌. തൊഴിലാളികൾ ശാരീരീക അകലം പാലിക്കുന്നുണ്ടോയെന്ന്‌ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ്‌ (ആർപിഎഫ്‌) പരിശോധന നടത്തും‌. ടിക്കറ്റ്‌ ചാർജ്‌ മാത്രമാണ്‌ തൊഴിലാളികൾ നൽകേണ്ടത്‌. ഒഡിഷയിലേക്ക്‌ 675 രൂപയും ബിഹാറിലേക്ക്‌ 970 രൂപയുമാണ്‌ സ്ലീപ്പർ ടിക്കറ്റ്‌ ചാർജ്.

Post a Comment

Previous Post Next Post