Top News

ഇസ്‌ലാമിക വിരുദ്ധ പോസ്റ്റ്; യു.എ.ഇയില്‍ വീണ്ടും മൂന്ന് പേര്‍ക്കെതിരെ നടപടി

ദുബൈ: നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും സോഷ്യല്‍ മീഡിയകളില്‍ ഇസ്‌ലാമിക വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘ്പരിവാർ പ്രവണത അവസാനിക്കുന്നില്ല. ഇത്തരം വെറുപ്പ് പടര്‍ത്തുന്ന പോസ്റ്റുകളുടെ പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൂടി യു.എ.ഇയില്‍ ജോലി നഷ്ടപ്പെട്ടു.[www.malabarflash.com]
സമാനമായ കാരണത്താല്‍ വിവിധ സ്ഥാപനങ്ങള്‍ നിന്ന് ആറില്‍ കൂടുതല്‍ ഇന്ത്യക്കാരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടും ഈ പ്രവണത തുടര്‍ന്നു വരുന്നതായി ഗള്‍ഫ് ന്യൂസ് പറഞ്ഞു.

ഇറ്റാലിയന്‍ ഷെഫ് ആയ റാവത് റോഹിത്, സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിനിഗോലി, കമ്പനിയിലെ കാഷ്യര്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥാപന മേധാവികള്‍ നടപടി സ്വീകരിച്ചത്. ദുബൈയിലും ഷാര്‍ജയിലുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കമ്പനി വക്താക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജ പേരുകളില്‍ സമാനമായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കകമാണ് വീണ്ടും ഇസ്‌ലാമോഫോബിക് സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശത്തിന് അടിവരയിട്ടു കൊണ്ടായിരുന്നു പവന്‍ കപൂറിന്റെ ശാസന.

Post a Comment

Previous Post Next Post