NEWS UPDATE

6/recent/ticker-posts

ക്വാറന്റൈനിൽ കഴിയവേ ടൗണിൽ കറങ്ങി നടന്നതിന് 63 കാരനെതിരെ രാജപുരം പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: ക്വാറന്റൈനിൽ കഴിയവേ ടൗണിൽ കറങ്ങി നടന്നതിന് പനത്തടി പഞ്ചായത്തിലെ മാനടുക്കം പാടി സ്വദേശിയുമായ ഐത്തുനായിക്ക് (63) എതിരെ രാജപുരം പോലീസ് കേസെടുത്തു.[www.malabarflash.com] 

കർണാടകയിലെ സകലേഷ്‌ പുരത്തുനിന്നും കേരളത്തിൽ എത്തിയതും ഇയളോട് ആരോഗ്യവകുപ്പ് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ചു ടൗണിലും മറ്റും കറങ്ങി നടന്ന്. 

രാജപുരം പോലീസ് പകർച്ച വ്യാധി നിയന്ത്രണനിയമപ്രകാരവും, കേരള പോലീസ് ആക്ട് പ്രകാരവും കേസെടുത്തു. ഈ കുറ്റകൃത്യത്തിന്‌ 5 വർഷം തടവും 20, 000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. 

പിന്നീട് ഇയാളെ പനത്തടി പഞ്ചായത്ത്‌ അധികൃതരും, ആരോഗ്യപ്രവർത്തകരും എസ്ഐ രാമചന്ദ്രൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷിബുഫിലിപ് എന്നിവരും ചേർന്നു ആംബുലൻസിൽ പാണത്തൂർ പി എച്ച് സിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി പാർപ്പിച്ചു.

Post a Comment

0 Comments