NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ നിന്നും ബുധനാഴ്ച നാട്ടിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് : കുവൈത്തില്‍ നിന്നും തുടര്‍ ചികിത്സക്കായി ബുധനാഴ്ച നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കാഞ്ഞങ്ങാട് മാണിക്കോത്ത് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പടിഞ്ഞാര്‍ അബ്ദുല്ല (68 ) യാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജജ് ആശുപത്രിയില്‍ മരിച്ചത്.[www.malabarflash.com]

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്ലയെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ നിന്നും നേരിട്ടാണ് വിമാനത്തവാളത്തിലെത്തിച്ചത്. രാത്രി 10.30ന് കോഴിക്കോട്ട് വിമാനമിറങ്ങിയ ഇദ്ദേഹത്തെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യ വിമാനത്തില്‍ കേരളത്തിലെത്തുന്നതിന് എംബസിയില്‍ അപേക്ഷ നല്‍കിയെങ്കിലും യാത്രാനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് കഴിഞ്ഞദിവസം എംബസി അനുമതി നല്‍കിയത്.

ഭാര്യ: ആത്തിക്ക. മക്കള്‍: അന്‍വര്‍ (എന്‍ജിനീയര്‍ കുവൈത്ത് ),ഫാത്തിമ, ആസിയ, റഹ്മത്ത്, നൂരിയ (വിദ്യാര്‍ത്ഥി ). മരുമക്കള്‍: അസീസ്, (ചിത്താരി), റഷീദ് (തെക്കേപ്പുറം),ഷരീഫ് (പര യങ്ങാനം) , മുഫാസില (ആറങ്ങാടി).

Post a Comment

0 Comments