NEWS UPDATE

6/recent/ticker-posts

ഉദുമ സ്വദേശി റിയാദിൽ മരണപ്പെട്ടു

ഉദുമ: മാങ്ങാട് വെടിക്കുന്നിലെ പരേതനായ ചെമ്പിരിക്ക അബ്ദുല്ലയുടെ മകൻ സിഎമൊയ്തീൻ കുഞ്ഞി (57) റിയാദിൽ മരണപ്പെട്ടു.[www.malabarflash.com]

ചൊവ്വാഴ്ച നോമ്പുതുറന്ന ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൊയ്തീൻ കുഞ്ഞിയെ ഉടൻ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

28 വർഷമായി റിയാദിലുള്ള ഇദ്ദേഹം അറേബ്യൻ ഫുഡ് സപ്ലൈസ് കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ബീഫാത്തിമ . മക്കൾ: തസ്നീം, തഫ്ഹീമ, തൻസീല, തഹ് മീല.
മരുമക്കൾ: ബാസിത്ത്, റഷാദ്.
മയ്യത്ത് റിയാദിൽ ഖബറടക്കി.

Post a Comment

0 Comments