Top News

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്

ആലപ്പുഴ: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്.[www.malabarflash.com]

മെയ് 29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് ആണ് മരിച്ചത്. സംസ്ഥാനത്തെ ഒമ്പതാമത്തെ കോവിഡ് മരണമാണ് ഇത്.
ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നു. 
ആറ് മാസം മുമ്പാണ് ജോസ് ജോയ് വീണ്ടും ഗൾഫിലേക്ക് പോയത്. ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക.

Post a Comment

Previous Post Next Post