NEWS UPDATE

6/recent/ticker-posts

പ്രമുഖ പ്രവാസി വ്യവസായി ബേക്കൽ അലവി ഹാജി അന്തരിച്ചു

ബേക്കൽ: ഗൾഫിലെ പ്രമുഖ വ്യവസായിയും ബേക്കലിലെ പൗരപ്രമുഖനുമായ ഹദ്ദാദ്ദ് നഗർ ശരീഫ് മൻസിലിൽ എം അലവി ഹാജി (73) അന്തരിച്ചു.[www.malabarflash.com]
പരേതനായ ആയമ്പാറ മമ്മുഞ്ഞിയുടെ മകനാണ്. ഫുജൈറയിലെ പ്രശസ്തമായ അൽ അറബ് ബേക്കറി, ഖൽബയിലെ ന്യൂ യൂണിയൻ ബേക്കറി എന്നിവയുടെ സ്ഥാപകനാണ്. 50 വർഷമായി യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര ശൃംഖല നടത്തിവരുന്നു.

ഭാര്യ: പി എച്ച് മറിയം. മക്കൾ: ശരീഫ് (ഫുജൈറ), സനാഫ് (ഫുജൈറ), സുഹ്‌റാബി, ഷമീമ (ദുബൈ). മരുമക്കൾ: മുഹമ്മദ്‌കുഞ്ഞി ( ഫുജൈറ), ജലീൽ മെട്രോ ചിത്താരി (ദുബൈ), തൻജീദ (കൊളവയൽ- കാഞ്ഞങ്ങാട്).

സഹോദരങ്ങൾ: ഖദീജ മവ്വൽ, പരേതരായ അബ്ദുല്ല കണ്ണംകുളം, മൊയ്തീൻ കുഞ്ഞി കുശാൽ നഗർ, ഖാദർ പള്ളിപ്പുഴ, സൈനബ് മവ്വൽ.

Post a Comment

0 Comments