Top News

ആലുവയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച്​ മൂന്നുപേർ മരിച്ചു

ആലുവ: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. ആലുവക്കടുത്ത് മുട്ടത്ത് തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിന് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൊണ്ടിരുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.[www.malabarflash.com]

മുട്ടം തൈക്കാവ് പുതുവയിൽ വീട്ടിൽ കുഞ്ഞുമോൻ (52), തൃക്കാക്കര തോപ്പിൽ മറ്റത്തിപറമ്പിൽ മജീഷ് (40), മകൾ അർച്ചന (11) എന്നിവരാണ് മരിച്ചത്. നോമ്പ് തുറക്കാനുള്ള പലഹാരങ്ങൾ വാങ്ങുകയായിരുന്നു കുഞ്ഞുമോൻ.

ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മജേഷും മകളും പലഹാരം വാങ്ങാൻ ഇവിടെ ഇറങ്ങിയതാണ്. ഇവരുടെ ഓട്ടോറിക്ഷ ഇടിച്ച് തകർത്താണ് മൂന്നു പേരെയും കാർ ഇടിച്ചത്. കാർ ഡ്രൈവർ തൊടുപുഴ സ്വദേശി രഘുവിനെ (65) കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post