Top News

നാട്ടിലേക്ക് യാത്ര തിരിച്ച മദ്രസ്സ അധ്യാപകന്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചത് കാരണം തിരിച്ചു വരുന്നതിനിടയില്‍ വാഹനാപകടത്തില്‍ മരിച്ചു

താമരശ്ശേരി: നാട്ടിലേക്ക് യാത്ര തിരിച്ച മദ്രസ്സ അധ്യാപകന്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചത് കാരണം തിരിച്ചു വരുന്നതിനിടയില്‍ ബൈക്കില്‍ കാറിടിച്ച് മരിച്ചു.[www.malabarflash.com]

ലോക്ക് ഡൗണ്‍ കാരണം മൂന്നു മാസമായി നാട്ടിലേക്കു മടങ്ങാന്‍ കഴിയാതിരുന്ന അടിവാരം നൂറുല്‍ ഹുദാ മദ്രസാധ്യാപകനും മലപുറം മുനവ്വിറുല്‍ ഇസ്ലാം ദര്‍സ് വിദ്യാര്‍ഥിയുമായ കൊടുക് സ്വദേശി അബുതാഹിര്‍ മുസ്ലിയാര്‍(24) ആണ് താമരശ്ശേരി ചുരത്തില്‍ വാഹനാപകടത്തില്‍ മരിച്ചത്. 

സുന്ന ചുള്ളിക്കോട്, അയ്യന്‍ഗിരി അബ്ദുറഹ്മാന്‍ എന്നവരുടെ മകനാണ്.

ലോക്ക് ഡൗണ്‍ കാരണം സ്വദേശത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ നാട്ടിലേക്ക് പുറപ്പെട്ടുവെങ്കിലും കര്‍ണാടക ബോര്‍ഡര്‍ അടച്ചത് കാരണം തിരിച്ച് വരികയുമായിരുന്നു. ചുരത്തില്‍ മൂന്നാം വളവില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച മൃതദേഹം വിട്ടുനല്‍കും.

Post a Comment

Previous Post Next Post