NEWS UPDATE

6/recent/ticker-posts

കോവിഡ്‌ 19: തറാവീഹ് നിസ്‌കാരം പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി

റിയാദ്: കോവിഡ്‌ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഈ വര്‍ഷം റമദാനില്‍ തറാവീഹ് നിസ്‌കാരങ്ങള്‍ പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി.[www.malabarflash.com]

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് നിര്‍ബന്ധ നിസ്‌കാരങ്ങളും പള്ളികളില്‍ നടക്കാത്ത സാഹചര്യമാണുള്ളത്. റമദാനിന് ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഇക്കാലത്തിനിടക്ക് കോവിഡ്‌ മുക്തമാകുമെന്ന് പറയാനാവില്ല. 

ഇരുഹറമുകളിലല്ലാത്ത എല്ലാ സ്ഥലങ്ങളിലെ പള്ളികളിലും അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളുടെ ജമാഅത്ത് നടക്കുന്നില്ല. തറാവീഹിനേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നിസ്‌കാരങ്ങള്‍. പള്ളികളില്‍ ജമാഅത്ത് പുനഃസ്ഥാപിച്ചാല്‍ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments