NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ 6 ഹോട്സ്പോട്ടുകള്‍; ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും

തിരുവനന്തപുരം: കേരളത്തിലെ 6 ജില്ലകള്‍ കോവിഡ് ഹോട്ട്സ്പോട്ടുകള്‍. കാസര്‍കോ‍ട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് പട്ടികയിൽ.[www.malabarflash.com] 

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും. പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖല തുടങ്ങിയവര്‍ക്ക് മുന്‍ഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തൊക്കെ മുന്‍കരുതലുകളും പ്രായോഗിക നടപടികളുമാണ് ഹോട്സ്പോട്ടുകളിൽ സ്വീകരിക്കേണ്ടതെന്നു വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും ഇളവുകളാവശ്യമാണോ എന്നതും പരിഗണനയ്ക്കു വരും. 

ഹോട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ഏതാനും പ്രധാന മേഖലകളിലാണ് ഇളവുകൾ വരുന്നത്. ഇതിന്‍റെ ക്രമീകരണത്തിനൊപ്പം സുരക്ഷയും തീരുമാനിക്കേണ്ടതുണ്ട്.

മാസ്കിന്റെ ഉപയോഗം, പൊതുയിടങ്ങളിലെ അണുനശീകരണം, കൈകളുടെ സാനിറ്റൈസേഷന്‍ എന്നിവ എല്ലാ പൊതുയിടങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും. കേന്ദ്ര നിര്‍ദ്ദേശം പാലിക്കുമെന്നു പറയുമ്പോഴും കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.

മദ്യശാലകള്‍ തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കെഎസ്ആര്‍ടിസി വന്‍പ്രതിസന്ധിയിലാണെന്നും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താന്‍ സഹായം വേണമെന്ന് മന്തി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളം ഇതുവരെ നല്‍കിയ ഇളവുകൾ കേന്ദ്രനിര്‍ദ്ദേശവുമായി ഒത്തുപോകുമോയെന്നും മന്ത്രിസഭ പരിശോധിക്കും.

Post a Comment

0 Comments