Top News

കൊവിഡ്-19:യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അബുദാബി: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയതായി ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.[www.malabarflash.com]

ഇതുവരെ 12 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് യു.എ.ഇയില്‍ ഒരു ദിവസം 300 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അതേ സമയം 53 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായത് ഏറെ ആശ്വാസം പകരുന്നു. ഇതുവരെ രാജ്യത്ത് രോഗവിമുക്തരായവരുടെ ആകെ എണ്ണം 239 ആയി. 

സാധാരണ കൊവിഡ്-19 ബാധിച്ചവരില്‍ ഒരുമാസത്തിനുള്ളില്‍ രോഗം ഭേദമാകുന്നുണ്ട്. എന്നാല്‍ ചിലരില്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തില്‍ വലിയ തോതിലുള്ള വ്യത്യാസമാണുള്ളത്. അതുകൊണ്ടുതന്നെ ശക്തമായ മുന്‍കരുതലുകള്‍ രോഗപ്രതിരോധത്തിന് ആവശ്യമാണ്.

കൈയുറകളും മാസ്‌കും ധരിക്കുന്നത് പതിവാക്കുക. പരമാവധി എല്ലാവരും വീട്ടില്‍ തുടരുക എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന എല്ലാവരും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post