ചെന്നൈ: വീട്ടിൽ സൂക്ഷിച്ച നൂറു പവന്റെ സ്വർണാഭരണങ്ങൾ ഭാര്യ മോഷ്ടിച്ചതറിഞ്ഞ് ഭർത്താവ് ജീവനൊടുക്കി. തൂത്തുക്കുടി തുറമുഖ ജീവനക്കാരനായ പെരിയസെൽവം നഗർ വിൻസൻറ് (59) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. [www.malabarflash.com]
വിവാഹിതരായ രണ്ട് പെൺമക്കൾക്ക് സ്വർണം നൽകില്ലെന്ന ആശങ്കയാണ് ഭാര്യയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.
സ്വർണവും പണവും മോഷ്ടിച്ച് വീടിനടുത്ത് കുഴിച്ചിട്ടശേഷം മോഷണം പോയതായി ഭർത്താവിനെ അറിയിച്ചു. തുടർന്ന് വിൻസൻറ് താളമുത്തു പോലീസിൽ പരാതി നൽകി. മനോവിഷമത്തിൽ ജീവനൊടുക്കുകയും ചെയ്തു.
സ്വർണവും പണവും മോഷ്ടിച്ച് വീടിനടുത്ത് കുഴിച്ചിട്ടശേഷം മോഷണം പോയതായി ഭർത്താവിനെ അറിയിച്ചു. തുടർന്ന് വിൻസൻറ് താളമുത്തു പോലീസിൽ പരാതി നൽകി. മനോവിഷമത്തിൽ ജീവനൊടുക്കുകയും ചെയ്തു.
പോലീസ് അന്വേഷണത്തിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. വർഷങ്ങളായി ദമ്പതികൾ തമ്മിൽ പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തു.
0 Comments