Top News

കോവിഡ്: യുഎഇയില്‍ മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പത് മരണം

അബുദാബി: കോവിഡ് ബാധിച്ച് യുഎഇയില്‍ ബുധനാഴ്ച മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പതുപേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 98 ആയി.[www.malabarflash.com]

പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. അബൂദബി മാര്‍ത്തോമ്മ ഇടവകാംഗമാണ്. 

മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു.മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍. 

അതേസമയം രാജ്യത്ത് 549 പേര്‍ക്ക് കൂടി ബുധനാഴ്ച  കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,929 ആയി. നിലവില്‍ ചികില്‍സയിലുള്ളവര്‍ 9,502. ബുധനാഴ്ച 148 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,329 ആയി.

Post a Comment

Previous Post Next Post