Top News

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചവരില്‍ സ്ത്രീയും കുട്ടികളും

കാസര്‍കോട്: വെളളിയാഴ്ച ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 7 പേരില്‍ കാസര്‍കോട് മുന്‍സിപ്പല്‍ ഏരിയയില്‍ നിന്നും 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആണ്‍കുട്ടിയും, മൊഗ്രാല്‍ പുത്തൂരില്‍ നിന്നും 33 വയസ്സുള്ള സ്ത്രീയും, മധുര്‍ നിന്നും 29വയസ്സുള്ള പുരുഷനും, കുമ്പളയില്‍ നിന്നും 35വയസ്സുള്ള പുരുഷന്‍, മുളിയാര്‍ നിന്നും 16 വയസ്സുള്ള ആണ്‍കുട്ടി എന്നിവരാണ്.[www.malabarflash.com]

ഇതില്‍ നാലുപേര്‍ ദുബൈയില്‍ നിന്ന് വന്നവരും ബാക്കിയുള്ളവര്‍ക്ക് കോണ്‍ടാക്ട് മുഖേനയാണ് രോഗം പിടിപെട്ടിട്ടുള്ളത്.

ഇതിനിടെ മാര്‍ച്ച് മാസം ദുബായില്‍ നിന്നെത്തിയ 54 വയസ്സുള്ള തളങ്കര സ്വദേശി യുടെയും, 31വയസ്സുള്ള ഉദുമ സ്വദേശി യുടെയും, 27 വയസ്സുള്ള കാസര്‍കോട് തുരുത്തി സ്വദേശിയുടെയും രണ്ടുതവണയായി അയച്ച സാമ്പിള്‍ റിസള്‍ട്ടുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

Post a Comment

Previous Post Next Post