NEWS UPDATE

6/recent/ticker-posts

കോ​വി​ഡ്: ദുബൈ​യി​ൽ ര​ണ്ടു​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ദുബൈ​: ദുബൈ​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു ര​ണ്ടു​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി വേ​ഴ​പ്ര നെ​ല്ലു​വേ​ലി ഇ​ട്ട​ച്ച​ൻ​പറ​ന്പ് എ​ൻ.​സി. തോ​മ​സി​ന്‍റെ മ​ക​ൻ ജേ​ക്ക​ബ് തോ​മ​സ് (ചാ​ച്ച​പ്പ​ൻ- 49), തൃ​ശൂ​ർ ചേ​റ്റു​വ ചു​ള്ളി​പ്പ​ടി ചി​ന്ന​ക്ക​ൽ കു​റു​പ്പ​ത്ത് വീ​ട്ടി​ൽ ഷം​സു​ദീ ൻ(65) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

ജേ​ക്ക​ബ് തോ​മ​സ് ഒ​രാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ ഡി​സ്ചാ​ർ​ജ് ആ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. മൂ​ന്നു നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം വൃ​ക്ക​രോ​ഗബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ദുബൈയി​ലെ സ്വ​കാ​ര്യ ക​മ്പനി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. ഭാ​ര്യ: ബെ​റ്റ്സി. മാ​താ​വ്: മ​റി​യ​മ്മ. സം​സ്കാ​രം ദുബൈ​യി​ൽ ന​ട​ത്തും.

ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഷം​സു​ദീൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യു​മോ​ണി​യ ഗു​രു​ത​ര​മാ​യ​തി​നെത്തുട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ദുബൈ പോ​ലീ​സി​ലെ മെ​ക്കാ​നി​ക്ക​ൽ മെ​യി​ന്‍റ​ന​ൻ​സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 45 വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ ജോലിചെയ്യുന്ന ഷം​സു​ദീൻ ഈ ​വ​ർ​ഷം റി​ട്ട​യ​ർ ചെ​യ്യാ​നിരിക്കുകയാ​യി​രു​ന്നു.

ഭാ​ര്യ: താ​ഹി​റ. മ​ക്ക​ൾ: ഷി​ഹാ​ബു​ദീൻ, സി​റാ​ജ്, ഹാ​ജ​റ, ഷ​ജീ​റ. മ​രു​മ​ക്ക​ൾ: കെ​ബീ​ർ, ഷ​മീ​ർ, ജ​ഫീ​ല, റ​യ്ഹാ​ന​ത്ത്. ദുബൈ​യി​ൽ ക​ബ​റ​ട​ക്കും.

Post a Comment

0 Comments