NEWS UPDATE

6/recent/ticker-posts

കാസറകോട്ടെ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍: അവ്യക്തത തീ​രു​ന്നി​ല്ല

കാസറകോട്: ജി​ല്ല​യി​ലെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ അ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ജി​ല്ല​യി​ലെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ അവ്യക്തത തീ​രു​ന്നി​ല്ല.[www.malabarflash.com] 

കാസറകോട്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ളും ചെ​മ്മ​നാ​ട്, മു​ളി​യാ​ര്‍, ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, ഉ​ദു​മ, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഔ​ദ്യോ​ഗി​ക​മാ​യി ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് വീ​ണ്ടും ഇ​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ ഇ​തി​ല്‍ ഉ​ദു​മ​യു​ടെ സ്ഥാ​ന​ത്ത് കു​മ്പ​ള​യെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ആ​ദ്യം പു​റ​ത്തി​റ​ക്കി​യ ജി​ല്ല​യി​ലെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍നി​ന്ന് കോ​ടോം-​ബേ​ളൂ​ര്‍, മ​ഞ്ചേ​ശ്വ​രം, പ​ള്ളി​ക്ക​ര, കു​മ്പ​ള, ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി പി​ന്നീ​ട് അ​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.

കാസറകോട്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ളും ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, ഉ​ദു​മ, പൈ​വ​ളി​കെ, അ​ജാ​നൂ​ര്‍, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ല്‍ പൈ​വ​ളി​കെ​യും അ​ജാ​നൂ​രും ഇ​പ്പോ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ ഇ​ല്ല. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഈ ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഇ​പ്പോ​ള്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​യ​താ​യാ​ണ് സൂ​ച​ന.

ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​റി​യി​പ്പ് പ്ര​കാ​രം ഉ​ദു​മ കൂ​ടി ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​കു​ക​യും കു​മ്പ​ള വീ​ണ്ടും കൂ​ട്ടി​ച്ചേ​ര്‍​ക്ക​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

നേ​ര​ത്തേ റി​പ്പോ​ര്‍​ട്ട് ചെ​യ്ത രോ​ഗി​ക​ള്‍ സു​ഖംപ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ടു​ക​യും പു​തു​താ​യി രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​ടി​ക്ക​ടി മാ​റ്റ​മു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ‌

എ​ന്നാ​ല്‍ ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലൊ​ന്നും കു​മ്പ​ള​യി​ല്‍നി​ന്ന് പു​തു​താ​യി രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Post a Comment

0 Comments