NEWS UPDATE

6/recent/ticker-posts

വീടുകൾ ആരാധനാലയങ്ങളായി മാറട്ടെ- ഹൈദരലി തങ്ങൾ

മലപ്പുറം: കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങൾ പോലെ ഹൃദയങ്ങളിൽനിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റംസാൻ മാസം ഉപയോഗപ്പെടുത്തണമെന്ന്​ ഹൈദരലി ശിഹാബ്​ തങ്ങൾ.[www.malabarflash.com]

വിശുദ്ധ റംസാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം.  കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കർമ്മങ്ങളെ ബാധിക്കുന്നില്ല.

വീടുകൾ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാൽ, ഹൃദയവിശുദ്ധിയുടെ റംസാൻ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു.

പേരമക്കളോടൊപ്പം നമസ്​കരിക്കുന്ന ചിത്രവും ഹൈദരലി തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Post a Comment

0 Comments