NEWS UPDATE

6/recent/ticker-posts

കോ​വി​ഡ് ബാ​ധി​ച്ച് ദുബൈയി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ദുബൈ: കോ​വി​ഡ് ബാ​ധി​ച്ച് ദുബൈയി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാസറകോട് തൃ​ക്ക​രി​പ്പൂ​ര്‍​ മെ​ട്ട​മ്മ​ല്‍ മ​ധു​ര​ങ്കൈ സ്വ​ദേ​ശി​യും ദുബൈ നൈ​ഫി​ലെ നോ​വ​ല്‍​ട്ടി ഹോ​ട്ട​ലി​ലെ കാ​ഷ്യ​റു​മാ​യ എം.​ടി.​പി. കു​ഞ്ഞ​ബ്ദു​ള്ള(63), കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ളം​പ​ഴ​യെ​ന്നൂ​ര്‍ പോ​ലീ​സ്മു​ക്ക് സ്വ​ദേ​ശി ര​തീ​ഷ്‌ (36) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

പ​നി ബാ​ധി​ച്ച് ആ​ഴ്ച​ക​ളാ​യി കു​ഞ്ഞ​ബ്ദു​ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ളോ​ടെ ദുബൈ​യി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: ജ​മീ​ല(​താ​യി​നേ​രി). മ​ക്ക​ള്‍: ന​ജ്മ(​മാ​ട​ക്കാ​ല്‍), ന​ജീ​ബ്. മ​രു​മ​ക​ന്‍: അ​ബ്ദു​ള്‍​സ​ലാം(​മ​സ്‌​ക​റ്റ്).

ദുബൈയി​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു ര​തീ​ഷ്‌. ഒ​രാ​ഴ്ച​മു​മ്പ് പ​നി​യും ശ്വാ​സ ത​ട​സ​വു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ര​തീ​ഷി​നു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രംദുബൈ​യി​യി​ല്‍ ന​ട​ത്തും. വി​ജി​യാ​ണ് ഭാ​ര്യ. സാ​ന്ദ്ര ഏ​ക മ​ക​ള്‌.

Post a Comment

0 Comments