Top News

കൊറോണ മരണം ഒരു ലക്ഷം കടന്നു; രോഗമുക്തരായത് 3.6 ലക്ഷം പേര്‍

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം ഇന്ന്100,376 ആയി. 1,631,310 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 365,722 പേര്‍ രോഗമുക്തരായി.[www.malabarflash.com]
ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറ്റയിലാണ് 18,279 പേര്‍. സ്‌പെയിന്‍ 15,843, ഫ്രാന്‍സ് 12,210, യുകെ 7,978 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 473,093 പേര്‍. സ്‌പെയിന്‍ 157,022, ഇറ്റലി 143,626, ഫ്രാന്‍സ് 119,401 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍.

ഇന്ത്യയില്‍ 896 പുതിയ കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.

Post a Comment

Previous Post Next Post