Top News

വ്രതാനുഷ്‌ഠാനത്തിലൂടെ ആത്മശുദ്ധി കൈവരിക്കുക - ഖാസി ത്വാഖ അഹ്മദ് മുസ്ലിയാർ

കാസർകോട്: വ്രതാനുഷ്‌ഠാനത്തിലൂടെ അള്ളാഹുവുമായുള്ള ആത്മീയ ബന്ധം ദൃഢമാക്കുകയും പൂര്‍ണ്ണമായ പ്രതിഫലം കരഗതമാക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന്‌ സമസ്ത ജില്ലാ പ്രസിഡൻ്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി പറഞ്ഞു.[www.malabarflash.com]

ഖുര്‍ആനിന്റെ പ്രത്യയശാസ്‌ത്രമാണ്‌ ലോകത്ത്‌ ഉത്തമ സമൂഹത്തെ സൃഷ്ടിച്ചതെന്നും റമളാനിലൂടെ ഖുര്‍ആനിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 എന്ന മഹാമാരിയാൽ ലോകം വേദനിച്ച് നിൽക്കുന്ന സമയത്ത് ഗവർൺമെൻറ് പറയുന്ന നിർദേശം പാലിക്കുക, ഓരോ വീടുകളും ഇബാദത്ത് കൊണ്ട് ധന്യമാക്കാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്, 

സാമ്യഹ്യ വ്യാപനം തടയനാണ് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ,സ്വദഖ യും സകാത്തും അർഹരപ്പെട്ടവരിലേക്ക് എത്തിക്കണമെന്നും അദ്ധേഹം പറഞ്ഞു എസ് കെ എസ് എസ എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ധേഹം

Post a Comment

Previous Post Next Post