NEWS UPDATE

6/recent/ticker-posts

അറിവുത്സവം നാടിന്റെ ഉത്സവമായി

ഉദുമ: പൊതു വിദ്യാഭ്യാസ സംരക്ഷ യഞ്ജത്തിന്റെ ഭാഗമായി 2019- 20 വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാതല പഠനോത്സവം ഉദുമ ഇസ്‌ലാമിയ എ.എല്‍.പിസ്‌കൂളില്‍ നടന്നു.[www.malabarflash.com]

പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ ജില്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വിദ്യാഭ്യാസ വിദഗ്ദര്‍ തുടങ്ങിയവര്‍ സംബന്ധിച്ച പഠനോത്സവത്തില്‍ കുട്ടികള്‍ അറിവ് പങ്കുവെക്കല്‍ ഉത്സവമായി കൊണ്ടാടി.

അറിവ് അനുഭവങ്ങള്‍ തരുന്ന കോര്‍ണറിലൂടെ പോയാണ് പതിവ് വിപരീതമായി പഠനോത്സവ ഉദ്ഘാടനം നടന്നത്. സംഖ്യ ചക്രത്തിലെ ഷൂട്ടിംഗ് ബോര്‍ഡില്‍ വെടിയുതിര്‍ത്തു കൊണ്ടാണ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തത്.
കണക്കുകൂട്ടിയും ലക്ഷ്യം പിഴക്കാതെ നോക്കിയും കുട്ടികളെപ്പോലെ ഓഫീസര്‍മാരും ജനപ്രതിനിധികളും മത്സരിച്ചു വെടിയുതിര്‍ത്തതും കുട്ടികള്‍ സങ്കലനം ചെയ്തു പറഞ്ഞതും പുത്തനറിവായി.

ഒന്നു മുതല്‍ നാലുവരെയുളള ക്ലാസ്സുകള്‍ എട്ടുകോര്‍ണറിലായാണ് പരിപാടികള്‍ നടത്തത്. ഓരോ കോര്‍ണ്ണറിലും കുട്ടികള്‍ നിര്‍ഭയം അറിവു പങ്കുവെച്ചത് എല്ലാവരിലും കൗതുകമുണര്‍ത്തി.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൂഷ്പ ടീച്ചള്‍ കുട്ടികളോട് സംവദിച്ചു.
മാസ്റ്റര്‍ ഹാനി അഹമ്മദ് സ്വാഗതവും, ആയിഷ ഷഹാന നന്ദിയും പറഞ്ഞു

Post a Comment

0 Comments