കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ബീനാച്ചി തൊട്ടപ്പന്‍ കുളം ഐഡിയല്‍ സ്‌കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ആറു പേരുടെ നില ഗുരുതരം.[www.malabarflash.com]
ബസ് യാത്രികനായ നെല്ലറച്ചാല്‍ സ്വദേശി വിപിന്‍ (24)ആണ് മരിച്ചത്. ബത്തേരി മിനര്‍വാ പി എസ് സി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥിയാണ് മരിച്ച വിപിന്‍.
കാര്‍ ഡ്രൈവര്‍ വി എം അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. കാറും ബസ്സും കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.
അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികളും നിരവധി യാത്രക്കാരും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച വിപിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments