NEWS UPDATE

6/recent/ticker-posts

വീട്ടിൽ ഉറങ്ങികിടന്ന അഞ്ചുവയസുകാരൻ പാമ്പു കടിയേറ്റ്​ മരിച്ചു

കൊല്ലം: പുത്തൂരിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങികിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ്​ മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ  മകൻ ശിവജിത്താണ്​ മരിച്ചത്​.[www.malabarflash.com]

ചൊവ്വാഴ്​ച പുലർച്ചെയാണ്​ സംഭവം. ഉറക്കത്തിൽ എന്തോ കടിച്ചെന്ന്​ കുട്ടി അമ്മയോട്​ പറഞ്ഞിരുന്നു. പരിശോധിച്ചപ്പോൾ കാലിൽ രണ്ട്​ പാടുകളും ചോരവരുന്നതും ശ്രദ്ധയിൽ പെടുകയും ഉടൻ അടുത്തുള്ള വൈദ്യ​ന്റെ   ചികിത്സ തേടുകയും ചെയ്​തു. എന്നാൽ അൽപസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു.

കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്​ കൊട്ടാരക്കര താലൂക്ക്​ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവജിത്ത്​ മാവടി ജി.എൽ.പിഎസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.

Post a Comment

0 Comments