Top News

യുഎഇയില്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

ദുബൈ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ലെന്നാണ് തീരുമാനം.[www.malabarflash.com]

സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്. നേരത്തെ വിസ ലഭിച്ചവര്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസ, ബിസിനസ് വിസ, തൊഴില്‍ വിസ എന്നിവ ഈമാസം 17 മുതല്‍ നല്‍കില്ല.

കൊറോണ നിയന്ത്രണവിധേയമായ ശേഷമേ വിസ നിയന്ത്രണത്തില്‍ ഇളവുണ്ടാവൂ. കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 

വൈറസ് ബാധിയുടെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ആളുകള്‍ ഒത്തുകൂട്ടുന്നത് ഒഴിവാക്കാനാണ് നടപടി. മാര്‍ച്ച് 17 മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ലെബനന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 

റോമില്‍നിന്നുള്ള വിമാനങ്ങള്‍ ഒഴികെ ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചെന്ന് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post