NEWS UPDATE

6/recent/ticker-posts

ഓപ്പോയുടെ ആദ്യ സ്മാര്‍ട് ഓപ്പോ വാച്ച് പുറത്തിറങ്ങി

ഓപ്പോയുടെ ആദ്യ സ്മാര്‍ട് വാച്ചായ ഓപ്പോ വാച്ച് പുറത്തിറക്കി. ആപ്പിള്‍ വാച്ചിനോട് ഏറെ സമാനത പുലര്‍ത്തുന്ന രൂപകല്‍പനയാണ് ഓപ്പോ വാച്ചിന്. 41 എംഎം, 46 എംഎം എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിലാണ് ഓപ്പോ വാച്ച് എത്തുക.[www.malabarflash.com]

ഗൂഗിളിന്റെ വെയര്‍ ഓഎസ് അടിസ്ഥാനമാക്കി കളര്‍ ഓഎസിന്റെ സ്മാര്‍ട് വാച്ചുകള്‍ക്ക് വേണ്ടിയുള്ള കസ്റ്റം ഓഎസ് വേര്‍ഷനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേയുള്ള വാച്ചില്‍ വൂക് ഫ്‌ളാഷ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. ഇ-സിം സൗകര്യത്തോടെയാണ് ഓപ്പോ വാച്ച് എത്തുന്നത്.

ഏകദേശം 15000 രൂപയോളം വിലവരും സ്മാര്‍ട് വാച്ചിന്. കറുപ്പ്, സ്വര്‍ണം, വെള്ളി എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഓപ്പോ വാച്ച് വിപണിയിലെത്തുക. 

46 എംഎം ഓപ്പോ വാച്ചിന് രണ്ട് മെറ്റീരിയല്‍ പതിപ്പുകളുണ്ട്. ഇതില്‍ അലൂമിനിയം നിര്‍മിതമായ മോഡല്‍ കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ലഭിക്കും. ഇതിന് ഏകദേശം 20000 രൂപയോളം വരും. സ്റ്റീല്‍ നിര്‍മിതമാണ് രണ്ടാമത്തെ മോഡല്‍. ഇത് വെള്ളി നിറത്തിലുള്ള കേസും ഇറ്റാലിയന്‍ കാഫ് ലെതര്‍ സ്‌കിന്‍ സ്ട്രാപ്പും ഉള്‍പ്പടെ വാങ്ങാം. ഇതിന് 25000 രൂപയോളമാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ ഓപ്പോ വാച്ച് എപ്പോള്‍ മുതല്‍ ലഭ്യമാക്കും എന്നത് പിന്നീട് പ്രഖ്യാപിക്കും. 

ഫ്‌ളെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേയുമായെത്തുന്ന ഓപ്പോ വാച്ചിന് രണ്ട് ബട്ടനുകളുണ്ട്. ഇതില്‍ 41 എംഎം പതിപ്പിന് 320 x 360 പിക്‌സല്‍ റസലൂഷനുള്ള 1.6 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത്. 

46 എംഎം ഓപ്പോ വാച്ച് പതിപ്പിന് 102 x 476 പിക്‌സല്‍ റസലൂഷനുള്ള 1.91 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളുമായി മാത്രമേ ഫോണ്‍ ബന്ധിപ്പിക്കാനാവൂ. എന്നാല്‍ ഐഓഎസ് പിന്തുണ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Post a Comment

0 Comments