NEWS UPDATE

6/recent/ticker-posts

സൗദിയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പി​​ന്റെ ശിപാർശയെ തുടർന്ന്​ കോവിഡ്​ 19 വൈറസിന്റെ  വ്യാപനം തടയാൻ മുൻകരുതലെന്നോണമാണ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധി നൽകിയിരിക്കുന്നതെന്ന്​​ വിദ്യാഭ്യാസ മന്താലയം വ്യക്​തമാക്കി.[www.malabarflash.com] 

സ്​കൂളുകൾ, യൂനിവേഴ്​സിറ്റികൾ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ തീരുമാനം​. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ മേഖലകളിലേയും വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും.

പൊതു, സ്വകാര്യ സ്​കൂളുകൾ, സർവകലാശാലകൾ, സാ​േങ്കതിക തൊഴിൽ പരിശീലന സ്​ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമാണ്.
കോറോണ വൈറസിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമാണെന്നും ആ​ശങ്കപെടേണ്ടതില്ലെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്​തമാക്കി.

അതേസമയം, സ്​കൂൾ അവധിക്കാലത്ത്​ വിർച്ച്വൽ സ്​ക്കൂളുകളും വിദുര വിഭ്യാസവും സജീവമാകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.

Post a Comment

0 Comments