Top News

മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതംമൂലം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവും ഹൃദയാഘാതംമൂലം നാട്ടില്‍ മരണമടഞ്ഞു.[www.malabarflash.com]

കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ചെങ്ങന്നൂര്‍ മാവേലിക്കര കൊല്ലക്കടവ് സ്വദേശിയുമായ രഞ്ചു സിറിയക്കാണ് (38) ശനിയാഴ്ച രാവിലെ ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചത്. അബു ഹലീഫയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. 

മകന്റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തില്‍ രഞ്ചുവിന്റെ മാതാവ് കുഞ്ഞുമോള്‍ സിറിയക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍വച്ച് മരിച്ചത്. രഞ്ചുവിന്റെ ഭാര്യ ജീന അദാന്‍ ആശുപത്രിയിലെ നഴ്സാണ്. മകള്‍ ഇവാന്‍ജെലിന്‍.

Post a Comment

Previous Post Next Post