കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ്. വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജില്ലാ കലക്ടര്‍ ടി.വി സുഭാഷിനാണ് കണ്ണൂര്‍ കോര്‍പറേഷന്‍ സി.പി.എം കൗണ്‍സിലേഴ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എല്‍.ഡി.എഫ് കൗണ്‍സില്‍ അംഗം തൈക്കണ്ടി മുരളീധരന്‍ എന്നിവര്‍ ശനിയാഴ്ച നോട്ടീസ് നല്‍കിയത്.[www.malabarflash.com]
ഏകാധിപത്യ ഭരണം, ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള കടുത്ത അവഗണന തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അവിശ്വാസം. പത്ത് ദിവസത്തിനകം അവിശ്വാസപ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
എല്‍.ഡി.എഫിന്റെ 27 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം അവിശ്വാസ പ്രമേയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ യോഗത്തിന്റെ തീയ്യതി ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കും.
കോര്‍പറേഷന്‍ ഭരണം അവസാനിക്കാന്‍ ഇനി ആറ് മാസം മാത്രമേ ബാക്കിയുള്ളൂ. അവസാനഘട്ടത്തില്‍ വന്ന ഈ അവിശ്വാസ പ്രമേയം പാസാകുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.

0 Comments