കോഴിക്കോട്: ലോകത്ത് പടര്‍ന്നു പിടിച്ച കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രാര്‍ഥനകളില്‍ സജീവമാവുകയും സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.[www.malabarflash.com]
മര്‍കസില്‍ സംഘടിപ്പിച്ച അജ്മീര്‍ ഉറൂസ് ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആധ്യാത്മിക പാരമ്പര്യത്തെ സമ്പുഷ്ടമാക്കിയവരാണ് അജ്മീര്‍ ഖാജാ മുഈനുദ്ധീന്‍ ചിശ്തി. അദ്ദേഹം കാണിച്ച മതത്തിന്റെ ശരിയായ വഴിയിലൂടെ വിശ്വാസികള്‍ മുന്നോട്ടുപോകണം. കാന്തപുരം പറഞ്ഞു.
പി കെ എസ് തങ്ങള്‍ തലപ്പാറ പ്രാര്‍ഥന നടത്തി. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, മുഹമ്മദ് തുറാബ് സഖാഫി പ്രസംഗിച്ചു. ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ സംബന്ധിച്ചു.

0 Comments